കമ്മീഷൻ ഹിയറിംഗ് 23 ന്
Monday 21 July 2025 12:00 AM IST
തൃശൂർ: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ നിയോജകമണ്ഡല കരട് വിഭജന നിർദ്ദേശങ്ങളിന്മേലുളള ആക്ഷേപങ്ങൾ/ അഭിപ്രായങ്ങൾ തീർപ്പാക്കുന്നതിനായുളള പബ്ലിക് ഹിയറിംഗ് 23 ന് രാവിലെ 11.30 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്തുമെന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ മുമ്പാകെയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുമ്പാകെയും നേരിട്ടോ രജിസ്‌ട്രേഡ് പോസ്റ്റ് മുഖാന്തിരമോ ജൂൺ 10 വരെ ലഭിച്ചിട്ടുളള ആക്ഷേപങ്ങൾ സമർപ്പിച്ച പരാതിക്കാർക്കാണ് ഹിയറിംഗ്. നിശ്ചിത സമയപരിധിക്കു മുമ്പായി ആക്ഷേപങ്ങൾ സമർപ്പിച്ചിട്ടുളള ഓരോരുത്തർക്കും തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറി ഹിയറിംഗ് നോട്ടീസ് നൽകും.