സ്റ്റാർട്ടപ്പ് ശില്പശാല

Monday 21 July 2025 1:52 AM IST

തിരുവനന്തപുരം: കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ പൊലീസ് ട്രെയിനിംഗ് കോളേജിൽ നടത്തിയ സ്റ്റാർട്ടപ്പ് ശില്പശാല കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല ഉദ്ഘാടനം ചെയ്‌തു. കേരള സ്റ്റാർട്ടപ്പ് മിഷൻ അസി.മാനേജർ എം.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാർട്ടപ്പ് സംരംഭകരായ ആർ.എസ്.അരുൺ,ചന്ദ്രൻ,റജിൽ എന്നിവർ ക്ലാസെടുത്തു. കെ.പി.പി.എ സംസ്ഥാന പ്രസിഡന്റ് കെ.കെ.ജോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാജൻ, ജില്ലാ സെക്രട്ടറി ​ടി.അനിൽ തമ്പി തുടങ്ങിയവർ സംസാരിച്ചു.