അലിഫ് ജില്ലാതല മത്സരം
Monday 21 July 2025 1:58 AM IST
തിരുവനന്തപുരം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് വിംഗിന്റെ കീഴിൽ നടത്തുന്ന 15-ാമത് അലിഫ് ജില്ലാതല ടാലന്റ് ടെസ്റ്റ് പട്ടം ജി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ചു. എൽ.പി മുതൽ ഹയർസെക്കൻഡറി വരെ ഉപജില്ലാതലത്തിൽ ആദ്യസ്ഥാനം നേടിയ കുട്ടികളാണ് പങ്കെടുത്തത്. തുടർന്ന് നടത്തിയ ഭാഷാ സമര അനുസ്‌മരണ സമ്മേളനം നഗരസഭ ഡെപ്യൂട്ടി മേയർ പി.കെ.രാജു ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി റഷീദ് മഅദനി അനുസ്‌മരണ പ്രഭാഷണവും കൗൺസിലർ അംശു വാമദേവൻ സമ്മാന വിതരണവും നടത്തി.