'വിദ്യാധനം' സ്കോളർഷിപ്പ്
Sunday 20 July 2025 11:20 PM IST
ആലപ്പുഴ: വനിതകൾ ഗൃഹനാഥരായ കുടുംബത്തിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് (വിദ്യാധനം) വനിതാ ശിശുവികസന വകുപ്പ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക്, നഗരസഭ പരിധിയിൽ വരുന്ന ശിശുവികസന പദ്ധതി ഓഫീസർമാർക്ക് ഓൺലൈനായി ഡിസംബർ 15 ന് മുൻപായി നൽകണം. അപേക്ഷകർ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട കുടുംബവും മക്കൾ സംസ്ഥാന സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർഥികളും കേന്ദ്ര സംസ്ഥാന സർക്കാരിൽ നിന്നും ഒരു വിധത്തിലുമുള്ള സ്കോളർഷിപ്പ് ലഭിക്കാത്തവരുമായിരിക്കണം. ഒരു കുടുംബത്തിലെ പരമാവധി രണ്ടു കുട്ടികൾക്കു മാത്രമേ ധനസഹായത്തിനർഹതയുള്ളു. വെബ് സൈറ്റ്:www.schemes.wcd.kerala.gov.in . ഫോൺ : 0477- 2960147
.