ആണവനിലയം സ്ഥാപിക്കണം

Monday 21 July 2025 12:00 AM IST

തൃശൂർ: സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന വൈദ്യുതി ഉപഭോഗം സഫലീകരിക്കുന്നതിനും 2040ൽ കാർബൺ രഹിത ഊർജ്ജം ഉല്പാദനമായിരിക്കണമെന്ന പാരീസ് ഉടമ്പടി പാലിക്കുന്നതിനും കേരളത്തിൽ ആണവോർജ്ജ നിലയം ആരംഭിക്കണമെന്ന് കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കൂടംകുളത്തും കൽപ്പാക്കത്തും സ്ഥാപിച്ച ആണവോർജ നിലയങ്ങൾ മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകൾ മാത്രമെ റിംഗ് റൗണ്ടിൽ വരുന്ന കേരളത്തിലും ഉണ്ടാകു. അപകടങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ മുഴുവൻ ജീവനക്കാർ, ഓഫീസ് പരിധിയിലെ താമസക്കാരായ വൈദ്യുതി ജീവനക്കാർ,പെൻഷണേഴ്‌സ്, പ്രാദേശിക ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വൈദ്യുതി സുരക്ഷാ ജാഗ്രതാ സമിതികൾ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.