ഉത്രാളിപൂരം സുഗമമാക്കാൻ സംവിധാനമൊരുക്കണം
Monday 21 July 2025 12:00 AM IST
വടക്കാഞ്ചേരി: ഉത്രാളിപൂരം ആചാരാനുഷ്ഠാനങ്ങൾക്ക് തടസം വരാതെ സുഗമമായി നടത്താൻ സർക്കാർ സംവിധാനമൊരുക്കണമെന്ന് വടക്കാഞ്ചേരി ദേശപൊതുയോഗം ആവശ്യപ്പെട്ടു. ടൂറിസം കൊച്ചിൻ ദേവസ്വം ബോർഡ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന സാമ്പത്തികസഹായം വർധിപ്പിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി സി.എ ശങ്കരൻകുട്ടി ( പ്രസിഡന്റ്), പി.എൻ.വൈശാഖ് (ജന:സെക്രട്ടറി), പ്രശാന്ത് പുഴങ്കര ( ട്രഷറർ), പി.കെ രാജേഷ് (ജനറൽ കൺവീനർ), കെ.സതീഷ്‌കുമാർ ( വർക്കിങ്ങ് പ്രസിഡന്റ്), ജയൻ പാറയിൽ (അസ്സോസിയേറ്റ് ജന.സെക്രട്ടറി) നന്ദകുമാർ എടക്കുന്നി (സോവീനിയർ ചീഫ് എഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. അണ്ടേങ്ങാട്ട് വേണു ഗോപാലായിരുന്നു വരണാധികാരി.