കഞ്ഞിക്കുഴിയിൽ ജനകീയ ശുചീകരണം
Monday 21 July 2025 12:35 AM IST
മുഹമ്മ: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി കഞ്ഞിക്കുഴി പഞ്ചായത്തിൽ ജനകീയ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം പതിനാറാം വാർഡിൽ ശിവോദയപുരം ക്ഷേത്രത്തിന് സമീപം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ നിർവഹിച്ചു. വാർഡ് വികസന സമിതി കൺവീനർ ഷാജി കെ.അവിട്ടം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അയൽക്കൂട്ടം കൺവീനർ സി.സത്യൻ സ്വാഗതം പറഞ്ഞു. വികസന സമിതിയംഗം പി.പി.രാജു , രേവമ്മ, ശ്രീലത സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ, തൊഴിലുറപ്പ് ജീവനക്കാരായ സുചി, നകുൽ എന്നിവർ സംസാരിച്ചു.