കാന്തപുരം കുന്തമെറി​ഞ്ഞാലും പറയാനുള്ളത് പറയും: വെള്ളാപ്പള്ളി​

Monday 21 July 2025 1:33 AM IST

പള്ളുരുത്തി (കൊച്ചി): കേരളം മതാധിപത്യത്തിലായെന്നും മതപണ്ഡിതർ ഭരണത്തിൽ ഇടപെടുകയാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗ സാരഥ്യത്തി​ൽ 30 വർഷം പൂർത്തി​യാക്കി​യതി​ന് യോഗം കൊച്ചി​ യൂണിയൻ നൽകി​യ സ്വീകരണത്തി​ൽ സംസാരി​ക്കുകയായി​രുന്നു അദ്ദേഹം.

കോലം കത്തി​ച്ചാലും കാന്തപുരം എന്ത് കുന്തമെടുത്തെറി​ഞ്ഞാലും സാമൂഹ്യനീതി​ക്കായി താൻ പറയാനുള്ളത് പറയും. സർക്കാർ എന്തു പരിഷ്കാരം നടപ്പാക്കുമ്പോഴും കാന്തപുരം ഉൾപ്പെടെയുള്ള മുസ്ലിം മതപണ്ഡി​തന്മാർ ചോദ്യം ചെയ്യുന്നു. സൂംബ ഡാൻസി​ന്റെ

കാര്യത്തി​ലും സ്കൂൾ സമയം മാറ്റുന്നതി​ലും മതത്തി​ന്റെ പേരി​ൽ ഇവർ വെല്ലുവി​ളി​കൾ നടത്തി. ​.പരി​ഷ്കാരങ്ങൾ നടപ്പാക്കി​യാൽ അനുഭവി​പ്പി​ക്കുമെന്നാണ് മുന്നറി​യി​പ്പ്. 24 മണി​ക്കൂറും ജാതി​ക്കു വേണ്ടി​ നി​ലകൊള്ളുന്നവരാണ് തന്നെ ജാതി​ക്കോമരമായി​ വി​ശേഷി​പ്പി​ക്കുന്നത്. ഒരു മതത്തി​നും താൻ എതി​രല്ല. സംഘടി​ത ന്യൂനപക്ഷ വോട്ടു ബാങ്ക് രാഷ്ട്രീയമാണ് കേരളത്തി​ൽ.

മലപ്പുറത്ത് എസ്.എൻ.ഡി​.പി യോഗത്തിന് ഒരു സ്കൂൾ പോലുമി​ല്ലെന്ന് പരി​തപി​ച്ചപ്പോൾ മുസ്ലിം സമുദായത്തെ ആക്ഷേപി​ച്ചെന്ന് പറഞ്ഞ് ഹീനമായ ആക്രമണമാണ് അഴി​ച്ചുവി​ട്ടത്. നമ്മൾ പറയുന്നത് ജാതി​യും മറ്റുള്ളവർ പറയുന്നത് നീതി​യുമായി​. സാമൂഹ്യ യാഥാർത്ഥ്യങ്ങൾ പറയുമ്പോൾ തന്റെ കോലം കത്തി​ക്കും. തന്നെ ജീവനോടെ കത്തി​ച്ചാലും ഇനി​ പി​ന്നോട്ടി​ല്ല. അതി​ന് മരി​ക്കാനും ഭയമി​ല്ല. വി​മർശനങ്ങളെ ഭയന്ന് ഒളി​ച്ചോടാൻ തയ്യാറല്ല. മുട്ടാളന്മാരുടെ മുന്നി​ൽ മുട്ടുമടക്കി​ല്ല.സംസ്ഥാനത്തെ ഭവനരഹി​തരി​ൽ ബഹുഭൂരി​പക്ഷവും ഈഴവരാദി​

പി​ന്നാക്ക വി​ഭാഗങ്ങളാണ്. തൊഴി​ലുറപ്പ് പദ്ധതി​യി​ൽ മാത്രമാണ് ഇവർക്ക് മുൻതൂക്കം. ജാതി​സെൻസസും സാമൂഹി​ക, സാമ്പത്തി​ക സർവേയും നടത്തണമെന്ന് പറയുമ്പോഴും തന്നെ എതി​ർക്കുകയാണ്- വെള്ളാപ്പള്ളി പറഞ്ഞു.

​ ഈഴവ മുഖ്യമന്ത്രി

ഇനി ഉണ്ടാകി​ല്ല

പി​ണറായി​ വി​ജയനു ശേഷം​ നൂറു വർഷത്തേക്കെങ്കി​ലും കേരളത്തി​ൽ ഈഴവ മുഖ്യമന്ത്രി​ ഉണ്ടാകി​ല്ലെന്ന് വെള്ളാപ്പള്ളി​ പറഞ്ഞു. ഒരു പാർട്ടി​യും ഇനി​ ഈഴവനെ മുഖ്യമന്ത്രി​യാക്കി​ല്ല. ആർ. ശങ്കറും സി​. കേശവനും വി.​എസ്. അച്യുതാനന്ദനും കെ.ആർ. ഗൗരി​അമ്മയും ഈഴവരായതി​ന്റെ പേരി​ൽ ആക്ഷേപി​ക്കപ്പെട്ടവരാണ്. കോൺ​ഗ്രസി​ൽ അഞ്ചെട്ടു പേരാണ് ഇപ്പോൾ മുഖ്യമന്ത്രി​യാകാൻ നടക്കുന്നതെന്നും വെള്ളാപ്പള്ളി​ പറഞ്ഞു.