രാസവള സബ്സിഡി പുനഃസ്ഥാപിക്കണം
Sunday 20 July 2025 11:36 PM IST
അമ്പലപ്പുഴ: കേന്ദ്രസർക്കാർ പല കാരണങ്ങൾ കൊണ്ട് ഒഴിവാക്കിയ രാസവളങ്ങളുടെ സബ്സിഡി പുനസ്ഥാപിക്കണമെന്ന് കർഷകഫെഡറേഷൻ ആവശ്യപ്പെട്ടു. കൃഷിക്കാരെ കാർഷിക രംഗത്ത് പിടിച്ചു നിർത്തുവാൻ പ്രോത്സാഹനങ്ങൾ ഏർപ്പെടുത്തേണ്ട കേന്ദ്ര സർക്കാർ അത് വിസ്മരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി . ജോമോൻ കുമരകം പ്രവർത്തന റിപ്പോർട്ടും ഭാവി സമരപരിപാടികളും വിശദീകരിച്ചു സംസാരിച്ചു. രാജൻ മേപ്രാൽ, അബൂബക്കർ മാന്നാർ, വി. എ. തോമസ് വീയപുരം, തോമസ് ജോൺ, ഡി.ഡി. സുനിൽകുമാർ, ബിനു മദനൻ, ജോ നെടുങ്ങാട്, ജോർജ് തോമസ് ഞാറക്കാട്,പി.ടി. രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.