കൈനകരിയിൽ നിന്ന് സ്വകാര്യ ബസ് ഇന്ന് മുതൽ

Monday 21 July 2025 12:37 AM IST

അമ്പലപ്പുഴ: ആശുപത്രികളെയും കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളേയും ബന്ധിപ്പിച്ച് സ്വകാര്യ ബസ് സർവ്വീസ് ആരംഭിക്കും. കൃഷ്ണ എന്ന സ്വകാര്യ ബസ്സാണ് ഇന്ന് മുതൽ സർവ്വീസ് തുടങ്ങുക. സാഗര ആശുപത്രിയിൽ നിന്നും യാത്ര ആരംഭിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, എസ്.എൻ കവല, കഞ്ഞിപ്പാടം, വൈശ്യംഭാഗം, ചമ്പക്കുളം, പൂപ്പള്ളി, എം.എൽ.എ ജംഗ്ഷൻ, കൈനകരി പഞ്ചായത്ത് ജംഗ്ഷൻ, കോലോത്ത് ജട്ടി വരെയും തിരിച്ചുമാണ് സർവീസ് . യാത്രാക്ലേശം നേരിടുന്ന കുട്ടനാട്ടിലെ കൈനകരി, നെടുമുടി, ചമ്പക്കുളം പ്രദേശത്തെ ജനങ്ങൾക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്താൻ ഏറെ സഹായകരമാകും പുതിയ സർവ്വീസ് എന്നാണ് കരുതപ്പെടുന്നത്.