എൻ.ശ്രീകണ്ഠൻ നായർ അനുസ്മരണം
Sunday 20 July 2025 11:39 PM IST
അമ്പലപ്പുഴ : ആർ.എസ്.പി നേതാവും മുൻ എം.പിയുമായിരുന്ന എൻ.ശ്രീകണ്ഠൻ നായരുടെ 42-ാമത് ചരമവാർഷികം ആർ.എസ്.പി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. അമ്പലപ്പുഴയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ജില്ലാ സെക്രട്ടറി അഡ്വ.ആർ.ഉണ്ണികൃഷ്ണൻ,അഡ്വ.കെ.സണ്ണിക്കുട്ടി, അഡ്വ.ബി.രാജശേഖരൻ, അനിൽ ബി.കളത്തിൽ, പി.രാമചന്ദ്രൻ, ആർ.മോഹനൻ, ആർ.ചന്ദ്രൻ, ഗണേഷ് ബാബു, സി.എസ്.രമേശൻ , അമ്മിണി വർഗീസ്, അമൃതേശ്വരൻ, എ.ആർ.ജോയ്, പി.എൻ.നെടുവേലി, പി.വി.സന്തോഷ്, പ്രതാപൻ, ജോർജ് കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.