എ.ഡി.എസ് വാർഷികം
Monday 21 July 2025 1:42 AM IST
മുഹമ്മ: മുഹമ്മ പഞ്ചായത്ത് പതിനൊന്നാം വാർഡ് എ.ഡി.എസ് വാർഷികാഘോഷം
സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടെൽമി ജയൻ അദ്ധ്യക്ഷയായി. അഡ്വ. ജയിംസ് ചാക്കോ മുഖ്യാതിഥിയായി.
സിനിമ, സീരിയൽ താരം നിത കർമ്മ, കാർട്ടൂണിസ്റ്റ് ബേബി സൗപർണിക എന്നിവരെയും മുതിർന്ന കുടുംബ ശ്രീ അംഗങ്ങളെയും ആദരിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് സ്വപ്ന സാബു, വൈസ് പ്രസിഡന്റ് എൻ. ടി.റെജി, സി.ഡി.വിശ്വനാഥൻ, നസീമ, എം.ചന്ദ്ര, സിന്ധു രാജീവ്, വിഷ്ണു വട്ടച്ചിറ.എന്നിവർ സംസാരിച്ചു. എ.ഡി.എസ് സെക്രട്ടറി നീതു സ്വാഗതവും ഷെമീന നന്ദിയും പറഞ്ഞു.