കാൻസർ പരിശോധന ക്യാമ്പ്
Monday 21 July 2025 1:44 AM IST
മാരാരിക്കുളം : മാരാരിക്കുളം വടക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും, പുലരി പുരുഷ സ്വയം സഹായ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കാൻസർ പരിശോധനയും ബോധവത്ക്കരണവും നടന്നു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുദർശനാ ഭായ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ സി.ടി.സനിൽ പുരുഷന്മാരിൽ കാണപ്പെടുന്ന വിവിധതരം കാൻസർ രോഗങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. കെ. ആർ. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. കെ. ജി. ബാബു സ്വാഗതം പറഞ്ഞു. ആരോഗ്യപ്രവർത്തകരായ റെനിഷ് , ശ്യാമിലി , ആശാ പ്രവർത്തക പ്രീത , പുലരി പ്രവർത്തകർ രാധാകൃഷ്ണ പണിക്കർ, കൊച്ചനിയൻ എന്നിവർ ക്യാമ്പിന് നേത്യത്വം നൽകി.