സി. സദാനന്ദന്റെ സത്യപ്രതിജ്ഞ ഇന്ന്

Monday 21 July 2025 1:48 AM IST

ന്യൂഡൽഹി: രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് സി. സദാനന്ദൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുക. അഭിഭാഷകൻ ഉജ്ജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ഷ്രിംഗ്ല, ചരിത്രകാരി മീനാക്ഷി ജെയിൻ എന്നിവരും സത്യപ്രതിജ്ഞ ചെയ്യും.