യു.എസിൽ വിമാനത്തിന്റെ എൻജിന് തീപിടിച്ചു
Monday 21 July 2025 12:17 AM IST
വാഷിംഗ്ടൺ: യു.എസിൽ പറന്നുയർന്നതിന് പിന്നാലെ ഡെൽറ്റ എയർലൈൻസ് വിമാനത്തിന്റെ എൻജിന് തീപിടിച്ചു. വെള്ളിയാഴ്ച ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ടേക്ക് ഓഫിന് പിന്നാലെയാണ് വിമാനത്തിന്റെ ഇടത്തേ എൻജിനിൽ തീപടർന്നത്. വിമാനം അടിയന്തരമായി തിരിച്ചിറക്കിയതോടെ അപകടം ഒഴിവായി. റൺവേയിൽ വച്ച് തന്നെ തീയണച്ചു. യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കില്ല. 226 യാത്രക്കാരും 9 ജീവനക്കാരുമായി അറ്റ്ലാൻഡയിലേക്ക് പുറപ്പെട്ടതായിരുന്നു ബോയിംഗ് 767- 400 വിമാനം. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു.