ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ
Monday 21 July 2025 12:18 AM IST
ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്രുമുട്ടൽ. മേഖലയിൽ ഭീകരരുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിടെ വെടിവയ്പുണ്ടാകുകയായിരുന്നു. ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഈ മാസം കിഷ്‌ത്വാർ മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.