എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Monday 21 July 2025 1:08 AM IST

തുറവൂർ: മയക്കു മരുന്നുകളുമായി യുവാവിനെ വാടക വീട്ടിൽ നിന്ന് കുത്തിയതോട് എക്സൈസ് സംഘം പിടികൂടി. എഴുപുന്ന കായിപ്പുറത്ത് വീട്ടിൽ അർജുൻ കെ.രമേശിനെ (27) യാണ് എക്സൈസ് ഇൻസ്പെക്ടർ പി.സി.ഗിരീഷിന്റെ നേതൃത്വത്തിൽ എരമല്ലൂർ ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പട്രോളിങ്ങിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. പ്രതിയിൽ നിന്ന് 3.228 ഗ്രാം മെത്താംഫെറ്റാമിൻ (എം.ഡി.എം.എ ), 1.427 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.അന്വേഷണ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി. ജഗദീശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, കെ.പി .അമൽ,വി.കെ.വിപിൻ, സജേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വിധു, അനിത, ഡ്രൈവർ സന്തോഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.