ശക്തമായ മഴ: ദക്ഷിണ കൊറിയയിൽ 17 മരണം

Monday 21 July 2025 7:22 AM IST

സോൾ: ദക്ഷിണ കൊറിയയിൽ ബുധനാഴ്ച ആരംഭിച്ച ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 17 പേർ മരിച്ചു. 11 പേരെ കാണാതായി. സാൻചിയോംഗ് അടക്കം രാജ്യത്തിന്റെ തെക്കൻ മേഖലയിലാണ് നാശനഷ്ടം കൂടുതൽ. നിരവധി റോഡുകൾക്കും കെട്ടിടങ്ങൾക്കും വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായി. വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച മുതൽ ഏകദേശം 13,000 പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. തലസ്ഥാനമായ സോളിലും വടക്കൻ പ്രദേശങ്ങളിലും മഴ ശക്തമായി തുടർന്നേക്കും.