ആദ്യരാത്രി രാത്രി പാൽ കുടിക്കുന്നത് എന്തിനെന്ന് അറിയാമോ? പിന്നിൽ ഒരു കാരണമുണ്ട്
വ്യത്യസ്ത ആചാരങ്ങളും സംസ്കാരവും പിന്തുടരുന്ന രാജ്യമാണ് നമ്മുടേത്. വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളും ഉണ്ട്. വിവാഹം പോലെയുള്ള ചടങ്ങുകളിലും ഇത് കാണാം. വിവാഹത്തിന് ശേഷം നടക്കുന്ന പ്രധാനപ്പെട്ട ഒരു ചടങ്ങാണ് ആദ്യരാത്രി. ആദ്യരാത്രി മണിയറയിൽ എത്തുന്ന വധുവിന്റെ കെെയിൽ ഒരു ഗ്ലാസ് പാലുണ്ടാകും. ഇന്നും ഈ ആചാരം തുടരുന്നുണ്ട്. എന്നാൽ എന്തിനാണ് ഈ ആചാരമെന്ന് പലർക്കും അറിയില്ല.
ചില പ്രദേശങ്ങളിൽ വെറും പാൽ അല്ല കുങ്കുമം, പഞ്ചസാര, മഞ്ഞൾ, ബദാം തുടങ്ങിയവയും ചേർക്കാറുണ്ട്. ഇങ്ങനെ പാൽ കുടിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ? പാൽ കുടിക്കുന്നത് സന്തോഷവും മാനസിക സുഖവും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. പാൽ സ്വാഭാവികമായ ഉറക്കം നൽകുന്ന പാനീയമാണ്. ട്രിപ്ടോഫർ എന്ന അമിനോ ആസിഡ് ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ സെറൊട്ടോണിൻ, മെലട്ടോണിൻ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇവ നല്ല ഉറക്കത്തിന് സഹായിക്കും.
പാലിൽ ചേർക്കുന്ന കുങ്കുമപ്പൂ എൻഡോർഫിനുകൾ അല്ലെങ്കിൽ 'ഹാപ്പി ഹോർമോൺ' റിലീസ് ചെയ്യാൻ സഹായിക്കുന്നു. വിവാഹ ചടങ്ങിന് ശേഷം ക്ഷീണിച്ചെത്തുന്ന നവദമ്പതികൾക്ക് ഊർജ്ജം നൽകാനും നല്ല ഉറക്കം ലഭിക്കാനും പാൽ കുടിക്കുന്നത് സഹായിക്കുന്നു. രുചികരമായ ഒരു ഗ്ലാസ് ചൂട് പാൽ കെെമാറി ആരംഭിക്കുന്ന ദാമ്പത്യ ബന്ധത്തിന് വളരെയേറെ ഊഷ്മളത കെെവരും. ഇത് മാനസിക അടുപ്പം കൂട്ടും. ഇത്രത്തിൽ മഞ്ഞളും കുങ്കുമപ്പൂവും ചേർത്ത പാൽ ആദ്യരാത്രി മാത്രമല്ല. ജീവിതത്തിൽ ഉടനീളം ശീലമാക്കുന്നത് നല്ലതാണ്.