'ഞാൻ ഐഎഎസ് അല്ലെങ്കിൽ ഐപിഎസ് ആകണമെന്നായിരുന്നു അച്ഛന്,എനിക്കിഷ്ടം മറ്റൊന്ന്'; സിനിമ നിർത്തുന്നതിനെപ്പറ്റി മാധവ്

Monday 21 July 2025 3:02 PM IST

താരപുത്രനായതിനാൽ ഒരു വീഴ്ചപറ്റാൻ ചിലർ കാത്തിരിക്കുകയാണെന്ന് സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാധവ് സുരേഷ്.

'നെപ്പോ കിഡ്സ് ഒരു മിസ്‌റ്റേക്ക് ചെയ്യാൻ പബ്ലിക് കാത്തിരിക്കും. അവരെ അടിച്ചമർത്താൻ വേണ്ടി വെയ്റ്റ് ചെയ്യും. നോൺ നെപ്പോ പ്രൊഡക്ടിന് അവസരം കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷേ കിട്ടിക്കഴിഞ്ഞാൽ നാട്ടുകാരുടെ പ്രോത്സാഹനം ഉണ്ടാകും. ഒരു മൂന്ന് വർഷം കഴിഞ്ഞിട്ട്, നല്ല ആക്ടറാണ് ഞാനെന്ന് തോന്നുന്നുണ്ടെങ്കിൽ ഞാൻ നിൽക്കും. ആക്ടറാകാൻ കഴിവില്ലെങ്കിൽ ആളുകളൊന്നും പറയണ്ട, ഞാൻ പോയിത്തരും. അത് വേരൊരാൾക്ക് അവസരമായിരിക്കും. കുമ്മാട്ടിക്കളി എന്ന ചിത്രത്തിൽ ഞാൻ നന്നായി പെർഫോം ചെയ്തിട്ടില്ല. അത് ഓവറോൾ നല്ലൊരു കാൻവാസായിരുന്നില്ല. ട്രോളുകളിൽ പറയുന്നത് എന്നെ മാത്രമാണ്. നിർത്തിയിട്ടുപോ, നിനക്കിത് പറ്റത്തില്ലെന്നൊക്കെയാണ് പറയുന്നത്. പറ്റില്ലെന്ന് എനിക്ക് തോന്നിയാൽ ഞാൻ പോയിക്കോളാം. അല്ലെങ്കിൽ ഞാൻ ഇവിടെത്തന്നെ കാണും. കുമ്മാട്ടിക്കളി വേണ്ടായിരുന്നുവെന്ന് തോന്നാറുണ്ട്. ഇനി അത് പോയി മാറ്റാൻ പറ്റില്ല. അന്ന് ഞാൻ ആലോചിച്ചാൽ മതിയായിരുന്നു.

എന്റെയടുത്ത് പ്രസന്റ് ചെയ്ത സിനിമ അതല്ലായിരുന്നു. എനിക്ക് മാത്രമല്ല ഇങ്ങനെ സംഭവിച്ചത്. സ്‌ക്രിപ്റ്റ് പറയുമ്പോൾ ഒരു കഥയായിരിക്കും ഷൂട്ടിംഗിന് പോകുമ്പോൾ വേറെയൊരു കഥയാകും. നല്ല സിനിമയിൽ ഞാൻ വിശ്വസിക്കുന്നു. പക്ഷേ ആ പടം എനിക്ക് കുറേ ലേണിംഗ് എക്സ്പീരിയൻസ് തന്നിട്ടുണ്ട്.'- മാധവ് സുരേഷ് വ്യക്തമാക്കി.

ഫുട്‌ബോൾ പ്ലയറാകാനായിരുന്നു ആഗ്രഹമെന്നും മാധവ് പറഞ്ഞു. 'അച്ഛന് ഞാൻ ഐഎഎസ് അല്ലെങ്കിൽ ഐപിഎസ് ആകണമെന്നായിരുന്നു. എനിക്കൊരു ഫുട്‌ബോൾ പ്ലയർ ആകണമെന്നായിരുന്നു ആഗ്രഹം. അച്ഛനും അമ്മയും അത് മാക്സിമം സപ്പോർട്ട് ചെയ്തു. സ്വന്തം കുറേ കുറവുകൾ കാരണവും, ഒരു മുറിവ് കാരണവും നഷ്ടമായതാണ്. പതിനാറ് വയസിൽ ഞാൻ യുകെയിൽ പോയതാണ്. അവരുടെ ആഗ്രഹങ്ങൾ എന്നിൽ അടിച്ചേൽപ്പിച്ചിട്ടില്ല. ഫുട്‌ബോളോ ആക്ടിംഗോയെന്ന് ചോദിച്ചാൽ ഞാൻ ഫുട്‌ബോളേ ചൂസ് ചെയ്യത്തുള്ളൂ.'- മാധവ് പറഞ്ഞു.