റോഡ് നിർമ്മാണ ഉദ്ഘാടനം
Tuesday 22 July 2025 1:33 AM IST
കൊല്ലാട് : പനച്ചിക്കാട് പഞ്ചായത്തിലെ 1,23 വാർഡുകളെ ബന്ധിപ്പിക്കുന്ന ദിവാൻകവല കാലായിക്കവല റോഡിന്റെ നിർമ്മാണോദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ നിർദ്ദേശ പ്രകാരം ഗവൺമെന്റ് ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. 300 ഓളം കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുന്ന റോഡാണിത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോൺ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ്, മിനി ഇട്ടിക്കുഞ്ഞ്, പി.ജി അനിൽകുമാർ, ജയൻ ബി.മഠം, കുര്യൻ വർക്കി എന്നിവർ പങ്കെടുത്തു.