വാർഷിക ആഘോഷം

Tuesday 22 July 2025 12:33 AM IST

വൈക്കം : ടി.വിപുരം പഞ്ചായത്ത് സി.ഡി.എസിന്റെ 26ാം വാർഷികാഘോഷം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അദ്ധ്യക്ഷത വഹിച്ചു. വൈക്കംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു മുഖ്യപ്രഭാഷണം നടത്തി. മെമ്പർ സെക്രട്ടറി കെ.ജെ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ സി.ഡി.എസ് അംഗങ്ങളെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ശ്രീകുമാർ ആദരിച്ചു. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ പദ്ധതി വിശദീകരണം നടത്തി. എം.കെ റാണിമോൾ, സെബാസ്റ്റ്യൻ ആന്റണി, കവിതാ റെജി, എ.കെ അഖിൽ, ടി.എ തങ്കച്ചൻ, ലേവിച്ചൻ കാട്ടേത്ത്, സിനി ഷാജി, ആശ അഭിഷേക് തുടങ്ങിയവർ പങ്കെടുത്തു.