സി.ഡി.എസ് വാർഷികം
Tuesday 22 July 2025 12:34 AM IST
ആർപ്പൂക്കര : ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ വാർഷികാഘോഷം കോലേട്ടമ്പലം എസ്.എൻ.ഡി.പി ഹാളിൽ നടന്നു. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പ കിഷോർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രകാശ് ബി.നായർ, സി.ഡി.എസ് മെമ്പർ സെക്രട്ടറി എസ്.മഞ്ജു എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ബിന്ദു നന്ദി പറഞ്ഞു.