വനിതാ കമ്മിഷൻ അദാലത്ത്
Tuesday 22 July 2025 1:34 AM IST
കോട്ടയം : വനിതാ കമ്മിഷൻ ജില്ലാ അദാലത്തിൽ ഒൻപത് പരാതികൾ തീർപ്പാക്കി. കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ നടന്ന അദാലത്തിൽ ആകെ 75 പരാതികളാണ് പരിഗണനയ്ക്കു വന്നത്. ഒരെണ്ണത്തിൽ ഭൂരേഖ തഹസിൽദാരുടെ റിപ്പോർട്ട് തേടി. 65 പരാതികൾ അടുത്ത അദാലത്തിലേക്കു മാറ്റി. ഒരു പുതിയ പരാതി പരിഗണിച്ചു. സ്വകാര്യ കോളേജുകളിൽ ദീർഘകാലം ജോലി ചെയ്യുന്ന അദ്ധ്യാപകരെ അകാരണമായി പിരിച്ചുവിടുന്ന പ്രവണത കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതിനെതിരെ ശക്തമായ നിയമം നടപ്പാക്കേണ്ടത് ആവശ്യമാണെന്ന് കമ്മിഷൻ വ്യക്തമാക്കി. അഡ്വക്കേറ്റുമാരായ ഷൈനി ഗോപി, സി.കെ. സുരേന്ദ്രൻ, സി.എ. ജോസ് എന്നിവർ അദാലത്തിൽ പങ്കെടുത്തു.