മെഗാ മെഡിക്കൽ ക്യാമ്പ് ആഗസ്റ്റ് 3 ന്
Tuesday 22 July 2025 12:35 AM IST
പൊൻകുന്നം: ഹോളിഫാമിലി ഫൊറോന പള്ളി പിതൃവേദിയും മുണ്ടക്കയം എം.എം.ടി ആശുപത്രിയും ചേർന്ന് ആഗസ്റ്റ് മൂന്നിന് പള്ളി പാരീഷ്ഹാളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. ജനറൽമെഡിസിൻ, അസ്ഥിരോഗവിഭാഗം, ശ്വാസകോശരോഗ വിഭാഗം, ഇ.എൻ.ടി, ശിശുവളർച്ചാ വിഭാഗം എന്നിവ പ്രവർത്തിക്കും. പ്രമേഹ, രക്തസമ്മർദ്ദ പരിശോധന, മറ്റ് ലാബ് പരിശോധനകൾ, രക്തഗ്രൂപ്പ് നിർണയം, മരുന്നുവിതരണം എന്നിവയുണ്ട്. രജിസ്‌ട്രേഷന് ഫോൺ: 9744558181, 9497087094.
ഉരുളികുന്നം: സഹൃദയ വയോജന പകൽവീട്ടിൽ 26ന് രാവിലെ 9 മുതൽ 1 വരെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടക്കും.