കാർഗിൽ യുദ്ധ ജേതാക്കളെ ആദരിക്കും

Tuesday 22 July 2025 1:36 AM IST

കാഞ്ഞിരപ്പള്ളി : വിമുക്തഭട സംഘടനയായ നാഷണൽ എക്സ് സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി 25 ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാർഗിൽ യുദ്ധജേതാക്കളെ ആദരിക്കും. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിന്റെ സഹകരണത്തോടെ കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. മുണ്ടക്കയം, പാറത്തോട്, കാഞ്ഞിരപ്പള്ളി, വിഴിക്കിത്തോട് യൂണിറ്റുകളിലെ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ആദരിക്കൽ. എൻ.സി.സി ബറ്റാലിയൻ 15 കമാൻഡിംഗ് ഓഫീസർ കേണൽ ജേക്കബ് ഫ്രീമാൻ ഉദ്ഘാടനം ചെയ്യും. സംഘടനയുടെ അഖിലേന്ത്യ, സംസ്ഥാന, ജില്ലാഭാരവാഹികൾ പങ്കെടുക്കുമെന്ന് താലൂക്ക് പ്രസിഡന്റ് ജോസ് പടിയറ, സെക്രട്ടറി ഇ.ജി.പ്രകാശ് എന്നിവർ അറിയിച്ചു.