മുസ്ലിം ലീഗ് പൊതുസമ്മേളനം
മുടപുരം : വേദനിക്കുന്നവരെയും പ്രയാസപ്പെടുന്നവരെയും സഹായിക്കുന്നതാണ് മുസ്ലിം ലീഗിനെ മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. കിഴുവിലത്ത് നടന്ന മുസ്ലിം ലീഗ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രവർത്തക സമിതി അംഗം പ്രൊഫ.തോന്നയ്ക്കൽ ജമാൽ അദ്ധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ് സ്വാഗതം പറഞ്ഞു.ജില്ലാ ജനറൽ സെക്രട്ടറി നിസ്സാർ മുഹമ്മദ് സുൽഫി,കണിയാപുരം ഹലീം,ചാന്നാങ്കര എം.പി കുഞ്ഞ്,എസ്.എ.വാഹിദ്, ഷാൻ കാട്ടുമുറാക്കൽ,മുൻസിർ പറയത്ത്കോണം,റെനീസ് കിഴുവിലം,ഫൈസൽ കിഴുവിലം,യഹിയഖാൻ പടിഞ്ഞാറ്റിൽ,സലാം പൊയ്കയിൽ,നൗഷാദ് പുത്തൻവിള,ഫസിൽ ഹഖ് ,അൽഖൈസ്,സജീന,നവാസ് മാടൻവിള,അൻസർ പെരുമാതുറ,അഷറഫ് മാടൻവിള, നസീർ തോപ്പിൽ,കാസിം കാവുവിള,റംസി അഹമ്മദ്, ഷൈജു ചിറയിൻകീഴ് എന്നിവർ സംസാരിച്ചു.