ഓണത്തിന് ഒരു മുറം പച്ചക്കറി

Tuesday 22 July 2025 2:44 AM IST

വെള്ളറട: ഓണത്തിന് ഒരുമുറം പച്ചക്കറി കൃഷിയിലേക്ക് ഞങ്ങളും എന്ന പദ്ധതിയുടെ ഭാഗമായി വെള്ളറട അക്ഷയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 40 സെന്റ് സ്ഥലത്ത് നടത്തുന്ന പച്ചക്കറി, ജമന്തി കൃഷിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി. മംഗളദാസ് നിർവഹിച്ചു. അക്ഷയ കേന്ദ്രം കോർ‌ഡിനേറ്റർ ബിനു കുമാർ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജിബിൻ അസി. ഓഫീസർ സിന്ധു,​അക്ഷയ ജീവനക്കാരായ അജോ,​ബിനു ശരണ്യ,​സിന്ധു,​വിനിത,​സന്ധ്യ,​അനശ്വര,​ജയലക്ഷമി,​സി.ഡി.എസ് മെമ്പർ സുനിത,​എ.ഡി.എസ് സെക്രട്ടറി സുനിത. എസ്.ആർ തുടങ്ങിയവർ പങ്കെടുത്തു.