പച്ച തുരുത്ത് വയോജന സംഗമം

Tuesday 22 July 2025 2:47 AM IST

പാലോട്: വയോജനക്ഷേമം ലക്ഷ്യമാക്കി പച്ചയിൽ പ്രവർത്തിക്കുന്ന വയോജന കൂട്ടായ്മയായ പച്ചതുരുത്ത് വാർഷികവും വയോജന സംഗമവും 27ന് വൈകിട്ട് 4ന് പച്ച പട്ടികജാതി സൊസൈറ്റി ഹാളിൽ വി.എൻ.ഗംഗാധര പണിക്കർ മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റ് ചെയർപേഴ്സൺ റാണി മോഹൻദാസ് ഉദ്ഘാടനം ചെയ്യും.തുരുത്ത് പ്രസിഡന്റ് ആർ.വേലുകുട്ടി നായർ അദ്ധ്യക്ഷത വഹിക്കും.സേവാ ശക്തി ഫൗണ്ടേഷൻ സെക്രട്ടറി എം.സന്തോഷ് മുഖ്യാതിഥിയാകും.അല്ലിടീച്ചർ, എം.ജി.മധുസൂദനൻ നായർ, രജനി സേതു, പി.എൻ.കൃഷ്ണൻകുട്ടി ,നന്ദിയോട് സതീശൻ, കെ.ശ്രീധരൻ തുടങ്ങിയവർ സംസാരിക്കും.