കാർഷിക വ്യാവസായിക പ്രദർശനം
നെടുമങ്ങാട് : കർക്കടക വാവുബലിയോടനുബന്ധിച്ച് അരുവിക്കര ഡാം സൈറ്റിൽ കാർഷിക വ്യാവസായിക പ്രദർശനം ജി.സ്റ്റീഫൻ എം.എൽ.എയും പൊതുസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സരേഷ് കുമാറും ഉദ്ഘാടനം ചെയ്തു.അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല അദ്ധ്യഷത വഹിച്ചു. കുടുംബശ്രി സ്റ്റാളിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി നിർവഹിച്ചു.നെടുമങ്ങാട് ആർ. ഡി. ഒ. കെ. പി. ജയകുമാർ ,വി.ആർ.ഹരിലാൽ,വി.വിജയൻ നായർ,ഗീതാഹരി കുമാർ,ഷജിത,എ.എം. ഇല്യാസ്,ജഗൽ വിനായക്,മറിയകുട്ടി,അലിഫിയ,കെ.സുകുമാരൻ,വാട്ടർ അതോറിട്ടി എക്സി.എൻജിനിയർ മനോജ്.എം,വിവിധ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ, ദേവസ്വം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുക വി. ആർ. സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി മാലിനി.എസ്.പി നന്ദിയും പറഞ്ഞു.അമ്യൂസ്മെന്റ് പാർക്കിന്റെ പ്രവർത്തനവും ഇതോടൊപ്പം ആരംഭിച്ചു.ബലിതർപ്പണ പാസുകൾ 50 രൂപ നിരക്കിൽ വിതരണം തുടങ്ങി.24 ന് രാവിലെ 4 മുതൽ ബലികടവിലും ബലിമണ്ഡപത്തിലും ചടങ്ങുകൾ ആരംഭിക്കും.