കർക്കിടക വാവുചന്തയ്ക്ക് തുടക്കം
Tuesday 22 July 2025 1:57 AM IST
ചിറയിൻകീഴ്: മംഗലപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ കർക്കിടക വാവുചന്തയ്ക്ക് തുടക്കമായി.23ന് സമാപിക്കും. സ്പെഷ്യൽ വിപണന മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ്, ഗ്രാമപഞ്ചായത്തംഗം കെ.കരുണാകരൻ, സെക്രട്ടറി ശ്യാംകുമാരൻ.ആർ,അസിസ്റ്റന്റ് സെക്രട്ടറി റഫീക്ക്.എ, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.