ചാന്ദ്രദിനാഘോഷം
Tuesday 22 July 2025 3:58 AM IST
വർക്കല: ചാന്ദ്രദിനത്തോടനുബന്ധിച്ച് വർക്കല ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ മിനി റോക്കറ്റ് ലോഞ്ചിംഗ് സംഘടിപ്പിച്ചു. നിക്കോളസ് ടെക്ലർ ടെക്നോളജിയുടെ സഹകരണത്തോടെ യഥാർത്ഥ റോക്കറ്റിന്റെ ചെറിയ മാതൃകയാണ് വിക്ഷേപിച്ചത്. വെർച്ചൽ റിയാലിറ്റി ഷോ,ക്വിസ് മത്സരങ്ങൾ,പോസ്റ്റർ നിർമ്മാണം,ശാസ്ത്ര ലേഖന മത്സരങ്ങൾ റോക്കറ്റ്,സാറ്റലൈറ്റ് എന്നിവയുടെ മാതൃകകളുടെ നിർമ്മാണം,പ്രദർശനം,ചാന്ദ്രദിനഗീതം,ചാന്ദ്രദിന പ്രസംഗം എന്നിവയും നടന്നു. ഹെഡ് മാസ്റ്റർ ബി.ജ്യോതിലാൽ,സീനിയർ അസിസ്റ്റന്റ് മഞ്ജു.ജെ.എ,ലിയൺസ്,അഡ്വ.ബി.എസ്.ജോസ്,സംഗീത,നിഷ,ഷീജ റോജ,മുഹ്സിന,ധന്യ,രാജി,ഡെയ്സി.ഡി.കെ എന്നിവർ പങ്കെടുത്തു.