സമീർ താഹിർ ചിത്രത്തിലേക്ക് മോഹൻലാൽ
മോഹൻലാലിന് കഥ ഇഷ്ടപ്പെട്ടെന്ന് സൂചന
മോഹൻലാലിനെ നായകനാക്കി അടുത്ത ചിത്രം സംവിധാനം ചെയ്യാൻ സമീർ താഹർ. സമീർ താഹിർ പറഞ്ഞ കഥ മോഹൻലാലിന് ഇഷ്ടപ്പെട്ടെന്നാണ് സൂചന. സമീർ താഹിറിന്റെ അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകുമെന്നാണ് വിവരം. അടുത്തവർഷത്തേക്ക് മോഹൻലാൽ പരിഗണിക്കുന്നുവെന്നാണ് വിവരം. ഛായാഗ്രാഹകനായി വെള്ളിത്തിരയിൽ എത്തിയ സമീർ താഹിർ പിന്നീട് സംവിധായകനാവുകയായിരുന്നു. അമൽ നീരദിന്റെ മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ ഛായാഗ്രാഹകനാകുകയും ഫഹദ് ഫാസിൽ, വിനീത് ശ്രീനിവാസൻ എന്നിവർ നായകന്മാരായ ചാപ്പാകുരിശിലൂടെ സംവിധായകനായി അരങ്ങേറുകയും ചെയ്തു. ദുൽഖർ സൽമാൻ നായകനായ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, കലി എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. അഞ്ചുസുന്ദരികൾ ആന്തോളജിയിലെ ഇഷ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ഡാഡി കൂൾ, നിദ്ര, ഡയമണ്ട് നെക്ളസ് , ബാംഗ്ളൂർ ഡെയ്സ്, ചന്ദ്രേട്ടൻ എവിടയാ, സുഡാനിഫ്രം നൈജീരിയ, തമാശ, മിന്നൽ മുരളി പട, ഡിയർ ഫ്രണ്ട്, ആവേശം എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. അതേസമയം ഭ.ഭ.ബയുടെ തുടർ ചിത്രീകരണത്തിലാണ് ഇനി മോഹൻലാൽ പങ്കെടുക്കുക. രജനികാന്ത് ചിത്രം ജയിലർ 2 ൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ ഡേറ്റിന്റെ കാര്യം തീരുമാനമായിട്ടില്ല.