ഗായത്രി സുരേഷ് വീണ്ടും ഗായികയായി
തയ്യൽമെഷീൻ പ്രൊമോ ഗാനം പുറത്ത്
നായികയായി അഭിനയിച്ച തയ്യൽമെഷീൻ സിനിമയുടെ പ്രൊമോഷൻ ഗാനം ആലപിച്ച് ഗായത്രി സുരേഷ്. പാട്ട്
മനോഹരമായി ആലപിച്ചതിന്റെ ആഹ്ളാദത്തിലാണ് ഗായത്രി സുരേഷ്. ദീപക് ജെ.ആർ സംഗീതം ഒരുക്കുന്നു. എസ്കേപ്പ് എന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ ജാസിഗിഫ്ടിനൊപ്പം പാടിയാണ് ഗായത്രി അരങ്ങേറ്റം കുറിച്ചത്. നവാഗതനായ സർഷിക് റോഷൻ സംവിധാനം ചെയ്ത ചിത്രത്തിൽ സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം. വരികൾ എഴുതിയ വിനയ് വിജയ് യും. അതേസമയം പൂർണമായും ഹൊറർ ത്രില്ലർ സ്വഭാവത്തിൽപെടുന്ന തയ്യൽമെഷീൻ സി.എസ്. വിനയൻ സംവിധാനം ചെയ്യുന്നു.
കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്, ശ്രുതി ജയൻ എന്നിവർ പ്രധാന വേഷ്തതിൽ എത്തുന്ന ചിത്രം ആഗസ്റ്റ് 1ന് തിയേറ്രറിൽ എത്തും.
രാകേഷ് കൃഷ്ണൻ തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവഹിക്കുന്നു. ഗോപ്സ് എൻ്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഗോപിക ഗോപ്സ് ആണ് നിർമ്മിക്കുന്നത്.