പ്രണയിച്ചും ഞെട്ടിച്ചും 110 കോടിയുമായി സയ്യാരാ
സയ്യാരാ എന്ന ചെറിയ റൊമാന്റിക് ചിത്രം ബോളിവുഡ് ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുന്നു. പുതുമുഖങ്ങളായ അഹാൻ പാണ്ഡെ, അനീത് പദ്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മോഹിത് സൂരി സംവിധാനം ചെയ്ത ചിത്രം ആദ്യ നാലു ദിനം എത്തിയപ്പോൾ 110 കോടി നേടി കുതിക്കുന്നു. 45 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ്.
നിറഞ്ഞ സദസിലാണ് രാജ്യമെമ്പാടും പ്രദർശനം. കൂടുതൽ തിയേറ്ററുകളിൽ പ്രദർശിപ്പക്കാൻ ഒരുങ്ങുകയാണ്. കേരളത്തിലും വലിയ വരവേൽപ്പ് ലഭിക്കുന്നു. ബുക്ക് മൈ ഷോയിൽ മാത്രം മണിക്കൂറിൽ ചിത്രത്തിന്റെ അമ്പതിനായിരത്തിൽപ്പരം ടിക്കറ്റുകളാണ് വിറ്റു പോകുന്നത്. പതിവു ശൈലിയിലെ പ്രമേയമാണെങ്കിലും ചടുലമായ അവതരണ ശൈലിയും അഭിനേതാക്കളുടെ മനോഹരമായ പ്രകടനവുമാണ് സയ്യാരയുടെ പ്രത്യേകത. ബോളിവുഡ് താരങ്ങളായ ചങ്കി പാണ്ഡെയുടെയും അനന്യ പാണ്ഡെയുടെയും ബന്ധുവാണ് അഹാൻ. മർഡർ 2,, ദ റെയിൽവേ മാൻ എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സംഗീത സംവിധായകനും നർത്തകനുമാണ്.
ആഷിഖ് 2, ഏക് വില്ലൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് മോഹിത് സൂരി. യഷ് രാജ് ഫിലിംസ് നിർമ്മിക്കുന്നു.