പൊന്നാംചുണ്ട്, പട്ടൻകുളിച്ചപാറ, ചിറ്റാർ പാലങ്ങൾ യാഥാർത്ഥ്യമാകുന്നു, വിതുര, സ്വപ്നവീഥിയിൽ ...
നിർമ്മാണോദ്ഘാടനം നാളെ
വിതുര: നാട്ടുകാരുടെ ചിരകാലസ്വപ്നമായ ചിറ്റാർ പാലം, പന്നികുഴി പാലം, പൊന്നാംചുണ്ട് പാലം എന്നിവയുടെ നിർമ്മാണോദ്ഘാടനം നാളെ വൈകിട്ട് 4 ന് മന്ത്രി .പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. വിതുരകലുങ്ക് ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ.അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യ ക്ഷതവഹിക്കും.വിതുര നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പാണ് മൂന്ന് പാലങ്ങൾ വരുന്നതോടെ നിറവേറുന്നത്. മഴ ശക്തമാകുമ്പോൾ വാമനപുരം നദി കരകവിയുകയും പൊന്നാംപൂണ്ട് പാലത്തെ മൂടുകയും ചെയ്യും. തുടർന്ന് വിതുരയും തെന്നൂരും തമ്മിൽ ഗതാഗതം നിലയ്ക്കും. ഇതോടെ നാട്ടുകാർ കിലോമീറ്ററോളം ചുറ്റി പാലോട് വഴി വീട്ടിലെത്തേണ്ട അവസ്ഥയാണ്.
ചിറ്റാർ പാലത്തിൽ വെള്ളം മൂടിയാൽ പൊൻമുടിയിലെത്താൻ പിന്നെ വഴിയില്ല. ആര്യനാട് - വിതുര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കാനും കാലങ്ങളായി നാട്ടുകാർ നേരിടുന്ന ഗതാഗത പ്രശ്നത്തിന് പരിഹാരമായുമാണ് പന്നിക്കുഴി പാലം നിർമ്മിക്കുന്നത്.
1. 'ചിറ്റാർ പാലം
1905ൽ നിർമ്മിച്ച 8.5 മീറ്റർ നീളവും 3.7 മീറ്റർ വീതിയുമുള്ളആർച്ച് ബ്രിഡ്‌ജ് ആണ് ചിറ്റാർ പാലം. തിരുവനന്തപുരത്ത് നിന്നും പൊന്മുടി ഹിൽ സ്റ്റേഷനിൽ എത്താനുള്ള ഏക മാർഗം. നന്നേ വീതികുറഞ്ഞതിനാൽ ഒരുസമയം ഒരുവാഹനത്തിന് മാത്രമേ കടന്നുപോകാൻ കഴിയൂ. കാലപ്പഴക്കത്താൽ ബലക്ഷയവുമുണ്ട്. വെള്ളപ്പൊക്കസമയത്ത് വാട്ടർ ലെവൽ ക്രമാതീതമായി ഉയരുന്നതിനാൽ പാലത്തിന് മുകളിൽ കൂടി വെള്ളം ഒഴുകും. ഇത്രയും യാത്രാക്ലേശം അനുഭവിക്കുന്നതിനാൽ പുതിയപാലം നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി. നടപ്പാതയോട് കൂടിയതും ഇരുവരി ഗതാഗതം സാദ്ധ്യമാക്കുന്ന പാലമാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഫുട്പാത്തോടുകൂടിയ ആധുനിക രീതിയിലാണ് പാലം നിർമ്മിക്കുന്നത്.
നീളം ...... 75.9 മീറ്റർ
വീതി ..11 മീറ്റർ
എസ്റ്റിമേറ്റ് തുക.......... 870
2. പന്നിക്കുഴി പാലം:
പട്ടൻകുളിച്ചപ്പാറയും, മീനാങ്കലിനെയും ബന്ധിപ്പിക്കുന്ന പാലമാണ് പന്നിക്കുഴി പാലം. പന്നിക്കുഴി പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ പ്രദേശത്തെ ആദിവാസി ഊരുകളിലുള്ളവർക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രയോജനപ്പെടും. ഫുട്‌പാത്തോടുകൂടിയ പുതിയപാലത്തിന് ഇരുവശങ്ങളിലുമുള്ള നിലവിലെ റോഡുമായി ബന്ധിപ്പിക്കുന്നതിന് 250 മീറ്റർ നീളമുള്ളഅനുബന്ധറോഡും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നീളം...... 65.49 മീറ്റർ
വീതി......... 11 മീറ്റർ
എസ്റ്റിമേറ്റ് തുക.......... 550 ലക്ഷം
3. പൊന്നാംചുണ്ട് പാലം:
വിതുര തെന്നൂർ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വാമനപുരം നദിക്ക് കുറുകെയുള്ള പൊന്നാംചുണ്ട് പാലം ഹിൽ ഹൈവേ അലൈൻമെന്റിൽ ഉൾപ്പെട്ടതാണ്. വളരെ വീതികുറഞ്ഞതും മഴക്കാലത്ത് പാലത്തിന് മുകളിലൂടെ പുഴഒഴുകുന്നതിനാൽ ഗതാഗതത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ചെറിയ പാലമാണിത്. നിലവിലെ പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിർമ്മിക്കുക. 61.6 മീറ്റർനീളത്തിൽ 3 സ്‌പാൻ പാലമായും 44.48 മീറ്റർനീളത്തിൽ ബോക്സ‌് കൾവർട്ട് ആയുമാണ് പുതിയപാലംനിർമ്മിക്കുന്നത്. ഇരുവശങ്ങളിലുമായി 600മീറ്റർനീളത്തിൽ അനുബന്ധറോഡും നിർമ്മിക്കും.
നീളം......... 106 മീറ്റർ
വീതി...... 11 മീറ്റർ
എസ്റ്റിമേറ്റ് തുക...........8.70കോടി