ആവേശം തീർത്ത് ലവ് യു ബേബി

Tuesday 22 July 2025 6:27 AM IST

ക്യാമ്പസ് പശ്ചാത്തലത്തിൽ പ്രണയവും നർമ്മവും ചേർത്തൊരുക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം "ലവ് യു ബേബി" യുട്യൂബിൽ തരംഗമാകുന്നു. ബഡ്ജെറ്റ് ലാബ് ഷോർട്ട്സ് യു ട്യൂബിൽ ആണ് റിലീസ് ചെയ്തത്.

ഒളിമ്പ്യൻ അന്തോണി ആദം എന്ന ൽ ചിത്രത്തിലൂടെ ബാലനടനായി അരങ്ങേറ്റം കുറിച്ച അരുൺകുമാറാണ് നായകവേഷം അവതരിപ്പിക്കുന്നത്. നായികയാകുന്നത് ജിനു സെലിൻ.

വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ നിർമ്മിച്ച് എസ് എസ് ജിഷ്ണുദേവ് തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവഹിച്ച് സംവിധാനം ചെയ്യുന്നു.

പോണ്ടിച്ചേരിയുടെ മനോഹര ലൊക്കേഷനിൽ ചിത്രീകരിച്ച ലവ് യു ബേബിയിൽ ടി. സുനിൽ പുന്നക്കാട്, അഭിഷേക് ശ്രീകുമാർ, അരുൺ കാട്ടാക്കട, അഡ്വ ആന്റോ എൽ. രാജ്, സിനു സെലിൻ, ധന്യ എൻ. ജെ, ജലത ഭാസ്കർ, ബേബി എലോറ എന്നിവരാണ് മറ്റ് താരങ്ങൾ.

"മന്ദാരമേ....." എന്നു തുടങ്ങുന്ന ഗാനം ഈണം നൽകിയത് ദേവ് സംഗീതാണ്. ലൈവ് സ്റ്റേജ് ഷോകളിലെ സ്ഥിര സാന്നിധ്യമായ സാംസൺ സിൽവയാണ് ഗാനാലാപനം . ഡാൻസ് കോറിയോഗ്രാഫി ബിപിൻ എ ജി ഡി സി, ദേവിക എന്നിവർ ചേർന്നാണ്.

പി .ആർ . ഒ - അജയ് തുണ്ടത്തിൽ