ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ രാജിവച്ചു,​ പ്രധാനമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് രാജിക്കത്ത്

Monday 21 July 2025 10:16 PM IST

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ധൻകർ രാജിവച്ചതെന്നാണ് റിപ്പോർട്ട്. രാഷ്ട്രപതി ദ്രൗപതി മുർമു നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് ജഗ്‌ദീപ് ധൻകർ നന്ദി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മന്ത്രിസഭയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പിന്തുണ വില മതിക്കാനാകാത്തതാണെന്നും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനായെന്നും സോഷ്യൽമീഡിയയിൽ പങ്കുവച്ച രാജി്ക്കത്തിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ 14ാമത് ഉപരാഷ്ട്രപതിയായി 2022 ഓഗസ്റ്റിലാണ് ജഗ്ദീപ് ധൻകർ ചുമതലയേറ്റത്. രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ ജഗ്ദീപ് ധൻകർ മുൻ കേന്ദ്രമന്ത്രിയും ബംഗാൾ മുൻ ഗവർണറുമാണ്.