140 കോഴികളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു
Tuesday 22 July 2025 1:50 AM IST
ചേർത്തല:വയലാർ പഞ്ചായത്ത് ആറാം വാർഡിൽ വി.ആർ.വി.എം.ജി.എച്ച്.എസ്.എസിന് കിഴക്കുവശം ഗോപാലകൃഷ്ണ മന്ദിരത്തിൽ എം.ശിവശങ്കരന്റെ വീട്ടിലെ 140 കോഴികളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു.ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. കോഴികളെ വളർത്തുന്ന കൂടിന്റെ വാതിൽ പൊളിച്ചാണ് നായ്ക്കൾ അകത്തു കയറിയത്. രണ്ട് മാസത്തോളം പ്രായമായ മുട്ടക്കോഴികളെയാണ് കൊന്നത്. വയലാർ മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം ഏറെ രൂക്ഷമാണ്.