ജ. യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യണം: സഭാനാഥൻമാർക്ക് നോട്ടീസ്

Tuesday 22 July 2025 12:27 AM IST

ന്യൂഡൽഹി : ഔദ്യോഗിക വസതിയിൽ നോട്ടു കൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ഡൽഹി ഹൈക്കോടതി മുൻ ജ‌ഡ്‌ജി യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തിൽ പാർലമെന്റിൽ ഭരണ - പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ട്.

145 എം.പിമാർ ഒപ്പിട്ട ഇംപീച്ച്മെന്റ് നോട്ടീസ് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്കും, 63 അംഗങ്ങൾ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറിനും കൈമാറി.

ഭരണഘടനാപരമായ പ്രകിയയാണെന്നും, നടപടികൾ ഉടൻ തുടങ്ങണമെന്ന് സ്‌പീക്കറോട് അഭ്യർത്ഥിച്ചതായും ബി.ജെ.പി എം.പി രവിശങ്കർ പ്രസാദ് പ്രതികരിച്ചു. ഇരു സഭാനാഥന്മാരും അംഗീകരിക്കുന്നതോടെ, നോട്ടീസിലെ ആരോപണങ്ങൾ പരിശോധിക്കാൻ മൂന്നംഗ സമിതി രൂപീകരിക്കും. സുപ്രീംകോടതിയിലെയും,, ഡൽഹി ഹൈക്കോടതിയിലെയും ഓരോ ജഡ്‌ജിയും, ഒരു പ്രമുഖ നിയമജ്ഞനും സമിതി അംഗങ്ങളായേക്കും. ആരോപണം ശരിയെന്ന് കണ്ടെത്തി സമിതി റിപ്പോർട്ട് നൽകിയാൽ അത് പാർലമെന്റിൽ വയ്‌ക്കും. ഇംപീച്ച്മെന്റിന് സഭയിൽ ഹാജരുള്ള മൂന്നിൽ രണ്ടംഗങ്ങളുടെ വോട്ട് വേണം.

​മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക​ന് ​ശ​കാ​രം

ജി​ ​യ​ശ്വ​ന്ത് ​വ​ർ​മ്മ​യെ,​അ​ഭി​ഭാ​ഷ​ക​ൻ​ ​'​വ​ർ​മ്മ​'​ ​എ​ന്നു​ ​മാ​ത്രം​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്‌​ത​തി​ൽ​ ​സു​പ്രീം​കോ​ട​തി​ക്ക് ​അ​തൃ​പ്‌​തി.​ ​സം​ഭ​വ​ത്തി​ൽ​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണ​മെ​ന്ന​ ​ഹ​ർ​ജി​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ​മ​ല​യാ​ളി​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​മാ​ത്യൂ​സ് ​ജെ.​ ​നെ​ടു​മ്പാ​റ​ ​ആ​വ​ശ്യ​പ്പ​ട്ട​പ്പോ​ഴാ​ണി​ത്.​ ​വെ​റു​തെ​യ​ങ്ങ് ​വ​ർ​മ്മ​യെ​ന്ന് ​വി​ളി​ക്കാ​ൻ​ ​അ​ഭി​ഭാ​ഷ​ക​ന്റെ​ ​സു​ഹൃ​ത്താ​ണോ​യെ​ന്ന് ​ചീ​ഫ് ​ജ​സ്റ്റി​സ് ​ബി.​ആ​ർ.​ ​ഗ​വാ​യ് ​ചോ​ദി​ച്ചു.​ ​അ​ല​ഹ​ബാ​ദ് ​ഹൈ​ക്കോ​ട​തി​യി​ലെ​ ​സി​റ്രിം​ഗ് ​ജ​ഡ്‌​ജി​യാ​ണെ​ന്നും​ ​ഓ​ർ​മ്മ​പ്പെ​ടു​ത്തി.​ ​ജ​ഡ്‌​ജി​യെ​ന്ന​ ​മ​ഹ​ത്വം​ ​അ​ദ്ദേ​ഹ​ത്തി​ന് ​ബാ​ധ​ക​മാ​ണെ​ന്ന് ​ക​രു​തു​ന്നി​ല്ലെ​ന്ന് ​മ​ല​യാ​ളി​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​പ്ര​തി​ക​രി​ച്ചു.​ ​ഹ​ർ​ജി​ ​ലി​സ്റ്റ് ​ചെ​യ്യ​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കോ​ട​തി​യോ​ട് ​നി​ർ​ദ്ദേ​ശി​ക്കേ​ണ്ടെ​ന്ന് ​ചീ​ഫ് ​ജ​സ്റ്റി​സ് ​തി​രി​ച്ച​ടി​ച്ചു.​ ​ലി​സ്റ്റ് ​ചെ​യ്യു​മോ​ ​ഇ​ല്ല​യോ​ ​എ​ന്ന​തി​ൽ​ ​നി​ല​പാ​ടും​ ​പ​റ​ഞ്ഞി​ല്ല.​ ​മാ​ത്യൂ​സ് ​ജെ.​ ​നെ​ടു​മ്പാ​റ​ ​സ​മ​ർ​പ്പി​ച്ച​ ​മൂ​ന്നാ​മ​ത്തെ​ ​ഹ​ർ​ജി​യാ​ണി​ത്.​ ​നേ​ര​ത്തെ​ ​ര​ണ്ട് ​ഹ​ർ​ജി​ക​ളി​ലും​ ​സു​പ്രീം​കോ​ട​തി​ ​ഇ​ട​പെ​ട്ടി​രു​ന്നി​ല്ല.