അങ്കണവാടി കെട്ടിടം ഉദ്ഘാടനം

Tuesday 22 July 2025 12:00 AM IST

ചാലക്കുടി : നോർത്ത് ചാലക്കുടിയിൽ നഗരസഭ ആധുനിക രീതിയിൽ നിർമ്മിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. സനീഷ് കുമാർ ജോസഫ് എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷനായി. സാമൂഹിക പ്രവർത്തകനായ തോമസ് മേലേപ്പുറത്തിനെ പ്രതിപക്ഷ നേതാവ് ചടങ്ങിൽ ആദരിച്ചു. നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ, വൈസ് ചെയർമാൻ സി.ശ്രീദേവി, കൗൺസിലർ വി.ഒ.പൈലപ്പൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.വി.പോൾ, പ്രീതി ബാബു, ആനി പോൾ, എം.എം.അനിൽകുമാർ, ദീപു ദിനേശ്, അഡ്വ.ബിജു എസ്.ചിറയത്ത് എന്നിവർ പ്രസംഗിച്ചു.