സ്വകാര്യ ബസ് സമരം പിൻവലിച്ചു
Tuesday 22 July 2025 12:00 AM IST
കയ്പമംഗലം: ദേശീയ പാതയിലെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നടത്തി വന്ന കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. തൃശൂർ എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മഴയായതിനാൽ റോഡ് ടാറിടൽ പെട്ടെന്ന് ചെയ്യാനാകില്ലെന്നും മഴ മാറിയ ശേഷം മൂന്നു മാസത്തിനുള്ളിൽ ടാറിംഗ് നടത്തും. അതുവരെ താൽക്കാലികമായി കുഴിയടക്കുന്ന ജോലികൾ നടത്തുമെന്നും എ.ഡി.എം ഉറപ്പ് നൽകിയതായും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഈ ഉറപ്പ് കണക്കിലെടുത്ത് സമരം പിൻവലിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന വ്യാപകമായി നടത്തുന്ന ബസ് സമരത്തിൽ പങ്കെടുക്കില്ലെന്നും ഭാരവാഹികൾ പറഞ്ഞു.