പീച്ചി ഡാം ഷട്ടർ കൂടുതൽ ഉയർത്തും
Tuesday 22 July 2025 12:02 AM IST
തൃശൂർ: പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ ലഭിച്ചുകൊണ്ടിരിക്കുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്റെ നാല് ഷട്ടറുകളും നിലവിൽ നാല് ഇഞ്ച് തുറന്നിട്ടുള്ളത് ഇന്ന് രാവിലെ എട്ടു മുതൽ ഘട്ടം ഘട്ടമായി എട്ട് ഇഞ്ച് ആക്കി ഉയർത്തും. ഇതുമൂലം മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലെ ജലനിരപ്പിൽ നിന്നും പരമാവധി 20 സെന്റീ മീറ്റർ കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് പീച്ചി ഡാം അസി. എക്‌സി. എൻജിനീയർ അറിയിച്ചു.