ഇല്ലാ ഇല്ലാ മരിച്ചിട്ടില്ല.. സഖാവ് വി.എസ് മരിച്ചിട്ടില്ലാ

Tuesday 22 July 2025 2:03 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ത്രി​ 7.10.​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ലേ​ക്കു​ള്ള​ ​എ​ല്ലാ​ ​റോ​‌​ഡു​ക​ളി​ലും​ ​ജ​ന​സാ​ഗ​രം.​ ​ആം​ബു​ല​ൻ​സി​ന്റെ​ ​ചു​വ​ന്ന​ ​വെ​ളി​ച്ചം​ ​ദൂ​രെ​ ​തെ​ളി​ഞ്ഞ​പ്പോ​ഴേ​ക്കും ജ​ന​സാ​ഗ​രം​ ​തൊ​ണ്ട​പൊ​ട്ടി​ ​വി​ളി​ച്ചു​ ​'​ക​ണ്ണേ...​ക​ര​ളേ​ ​വി.​എ​സേ...​ഞ​ങ്ങ​ടെ​ ​നെ​ഞ്ചി​ലെ​ ​റോ​സാപ്പൂ​വേ...". വി.​എ​സ് ​എ​ന്ന​ ​ര​ണ്ട​ക്ഷ​രം​ ​മ​ല​യാ​ളി​ ​ചേ​ർ​ത്തു​വെ​ച്ചി​രി​ക്കു​ന്ന​ത് ​അ​ണ​യാ​ത്ത​ ​വി​പ്ല​വ​ത്തി​ന്റെ​ ​തീ​യോ​ർ​മ​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്ന​ ​തെ​ളി​യി​ച്ച​ ​ഒ​രു​ ​രാ​ത്രി​ ​കൂ​ടി.​ ​മു​ദ്രാവാ​ക്യം​ ​വി​ളി​ക​ൾ​ക്കു​ ​ന​ടു​വി​ലൂ​ടെ​ 7.25​ന് ​എ.​കെ.​ജി​ ​സെ​ന്റ​റി​ന്റെ​ ​(​എ.​കെ.​ജി​ ​പ​ഠ​ന​ ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്രം​)​ ​പ​ടി​ക്കെ​ട്ടു​ക​ൾ​ ​ക​ട​ന്ന് ​ഒ​രി​ക്ക​ൽ​ ​കൂ​ടി​ ​വി.​എ​സെ​ത്തി.​ ​നൂ​റ്റാ​ണ്ട് ​ക​ണ്ട് ​ ​മി​ഴി​ ​പൂ​ട്ടി​യി​രു​ന്നു​വെ​ങ്കി​ലും​ ​ചു​ണ്ടി​ലെ​ ​ചി​രി​ ​മാ​ഞ്ഞി​രു​ന്നി​ല്ല.​ ​ഒ​പ്പ​മെ​ത്തി​യ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​മു​ഖ​ത്താ​കെ​ ​ക​ദ​ന​ഭാ​രം​ ​നി​റ​ഞ്ഞി​രു​ന്നു.​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​നും​ ​വി.​എ​സി​ന്റെ​ ​മ​ക​ൻ​ ​വി.​എ.​ ​അ​രു​ൺ​കു​മാ​റും​ ​ഭൗ​തി​ക​ ​ശ​രീ​ര​വു​മാ​യി​ ​എ​ത്തി​യ​ ​ആം​ബു​ല​ൻ​സി​ലാ​യി​രു​ന്നു.​ ​ആം​ബു​ല​ൻ​സി​ൽ​ ​നി​ന്നെ​ടു​ത്ത​ ​വി.​എ​സി​ന്റെ​ ​ഭൗ​തി​ക​ ​ശ​രീ​ര​ത്തെ​ ​പാ​ർ​ട്ടി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​എ.​ ​ബേ​ബി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മ​ന്ത്രി​മാ​രാ​യ​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ,​ ​പി.​രാ​ജീ​വ് എന്നിവരു​ൾ​പ്പെ​ടെ​യു​ള്ള​ ​നേ​താ​ക്ക​ൾ​ ​അ​ക​ത്തേ​ക്ക് ​കൊ​ണ്ടു​ ​പോ​യി.​ ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​ 10​ ​മി​നി​റ്റെ​ടു​ത്താ​ണ് ​അ​ക​ത്തേ​ക്ക് ​എ​ത്തി​ച്ച​ത്. ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​എ.​ ​ബേ​ബി,​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ,​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗം​ ​എ.​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​മു​തി​ർ​ന്ന​ ​നേ​താ​വ് ​എ​സ്.​ ​രാ​മ​ച​ന്ദ്ര​ൻ​ ​പി​ള്ള,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​വി.​ ജോ​യി​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പാ​ർ​ട്ടി​ ​പ​താ​ക​ ​പു​ത​പ്പി​ച്ചു.​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ക്ക​വേ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വാ​ക്കു​ൾ​ ​ഇ​ട​റി. എ.​കെ.​ജി​ ​സെ​ന്റ​റി​ന്റെ​ ​പൂ​മു​ഖം​ ​ക​ട​ന്നെ​ത്തു​ന്ന​ ​ഹാ​ളി​ൽ​ ​വി.​എ​സ് ​കി​ട​ന്നു.​ ​ ​വി.​എ​സി​നെ​ ​കാ​ണാ​ൻ​ ​കാ​ത്തു​നി​ന്ന​വ​രു​ടെ​ ​ക്യൂ​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​വ​രെ​യും​ ​എം.​എ​ൽ.​എ​ ​ഹോ​സ്റ്റ​ൽ​ ​വ​രേ​യും​ ​നീ​ണ്ടു.​ ​വി​റ​യ്ക്കു​ന്ന​ ​ചു​വ​ടു​ക​ളോ​ടെ​ ​എ​ത്തി​യ​ ​മു​ൻ​ ​മ​ന്ത്രി​ ​പി.​കെ.​ഗു​രു​ദാ​സ​ന്​ ​വി.​എ​സി​നെ​ ​ക​ണ്ട​പ്പോ​ൾ​ ​ചു​ണ്ടു​വി​റ​ച്ചു.​ ​മു​ൻ​ ​മ​ന്ത്രി​ ​എ​സ്.​ശ​ർ​മ്മ​യു​ടെ​ ​ക​ണ്ണു​ ​നി​റ​ഞ്ഞു.​ ​വി.​എ​സി​ന്റെ​ ​മ​ക​ൻ​ ​അ​രു​ൺ​കു​മാ​റി​നൊ​പ്പം​ ​ചെ​റു​മ​ക്ക​ൾ​ ​അ​‌​ർ​ജു​നും​ ​അ​ര​വി​ന്ദും​ ​വി.​എ​സി​ന്റെ​ ​അ​ടു​ത്തു​ ​ത​ന്നെ​ ​നി​ന്നു.​വൈ​കി​ട്ട് ​അ​ഞ്ചോ​ടെ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം​ ​ എം.​വി.​ ​ജ​യ​രാ​ജ​ൻ,​ ​മ​ന്ത്രി​ ​എം.​ബി.​ ​രാ​ജേ​ഷ്,​ ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ടി.​പി.​ ​രാ​മ​കൃ​ഷ്ണ​ൻ,​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​പി.​ ​ജ​യ​രാ​ജ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​വൈ​കി​ട്ട് ​നാ​ല​ര​യോ​ടെ​ ​എ​ത്തി​ ​മ​റ്ര് ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​തു​ട​ർ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഭാ​ര്യ​ ​ക​മ​ലാ​ ​വി​ജ​യ​ൻ,​ ​മ​ന്ത്രി​മാ​രാ​യ​ ​ആ​ർ.​ ​ബി​ന്ദു,​ ​ഒ.​ ​കേ​ളു,​ ​ സി.​പി.​എം​ ​കേന്ദ്ര കമ്മിറ്റി അംഗം ​തോ​മ​സ് ​ഐ​സ​ക് ​തു​ട​ങ്ങി​യ​വ​ർ​ ​എ​ത്തി.