ബൈജൂസിന് സുപ്രീം കോടതിയിൽ തിരിച്ചടി
Tuesday 22 July 2025 2:58 AM IST
ന്യൂഡൽഹി: പാപ്പരത്ത നടപടികൾ പിൻവലിക്കാൻ കമ്മിറ്റി ഒഫ് ക്രെഡിറ്റേഴ്സിലെ 90 ശതമാനം പേരുടെ അംഗീകാരം വേണമെന്ന ദേശീയ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ബൈജൂസിന്റെ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ട്രൈബ്യൂണൽ ഉത്തരവിനെതിരെ ബി.സി.സി.ഐ നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഇടപെട്ടില്ല. ബൈജൂസിന് കടം നൽകിയവരുടെ കൂട്ടായ്‌മയാണ് കമ്മിറ്റി ഒഫ് ക്രെഡിറ്റേഴ്സ്. ഈ കമ്മിറ്റി രൂപീകരിക്കുന്നതിന് മുൻപാണ് പാപ്പരത്ത നടപടികൾ പിൻവലിക്കാൻ അപേക്ഷ നൽകിയതെന്ന് റിജു രവീന്ദ്രനും ബി.സി.സി.ഐയും വാദിച്ചെങ്കിലും ട്രൈബ്യൂണൽ അംഗീകരിച്ചിരുന്നില്ല.