നിങ്ങൾ ഉപയോഗിക്കുന്ന തോർത്ത് എത്ര ദിവസം കൂടുമ്പോഴാണ് അലക്കുന്നത്? ശരിയായ രീതി ഇങ്ങനെ
എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് തോർത്ത്. എന്നാൽ കുളിക്കുന്നമ്പോൾ ഉപയോഗിക്കുന്ന തോർത്ത് എത്രദിവസം കൂടുമ്പോൾ കഴുകണമെന്ന് പലർക്കും അറിയില്ല. ദിവസവും തോർത്തലക്കുന്നവരും ആഴ്ചയിൽ ഒരിക്കൽ തോർത്ത് കഴുകുന്നവരുമുണ്ട്. വ്യക്തി ശുചിത്വം ഉറപ്പാക്കാൻ എല്ലാദിവസവും തോർത്തലക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്. രണ്ട് തവണ ഉപയോഗിച്ചാൽ പിന്നീട് കഴുകി മാത്രമേ തോർത്ത് ഉപയോഗിക്കാവൂവെന്നാണ് കൃത്യമായ കണക്കായി വിദഗ്ധർ പറയുന്നു.
വൃത്തിയാക്കാത്ത തോർത്ത് കൊണ്ട് കുളിച്ച ശേഷം ശരീരം തുടച്ചാൽ ചർമത്തിലേക്ക് അഴുക്കും നേർത്ത പൊടിയും വീണ്ടും എത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. തോർത്ത് കൊണ്ട് ശരീരം തുടയ്ക്കുമ്പോൾ ചർമത്തിൽ നിന്നുള്ള ആയിരക്കണക്കിന് സൂക്ഷ്മകോശങ്ങളെയും പതിനായിരക്കണക്കിന് ബാക്ടീരിയയെയും അതിൽ നിക്ഷേപിക്കുന്നു. കണ്ണിൽ കണ്ടതെല്ലാമെടുത്ത് ശരീരം തോർത്തരുതെന്നും ഡോക്ടർമാർ പറയുന്നു.
ഹോസ്റ്റലിൽ താമസിക്കുന്നവരിൽ നടത്തിയ പഠനത്തിൽ അവർ ഉപയോഗിക്കുന്ന തോർത്തിൽ ഇ - കോളി, സ്റ്റാഫെെലോകോകസ്, ഓറെസ്, ക്ലിബ്സിയെല്ല എന്നീ ബാക്ടീരിയകളെ കണ്ടെത്തി. തോർത്തിൽ ഇത്തരം ബാക്ടീരിയകൾ ഉണ്ടെങ്കിൽ അത് തോർത്തുമ്പോൾ പനി, ആസ്ത്മ, ചർമത്തിൽ ചൊറിച്ചിൽ, മറ്റ് ത്വക് രോഗങ്ങൾ എന്നിവ ഉണ്ടാകാം. തോർത്ത് മുഷിഞ്ഞാൽ അതിവേഗം ദുർഗന്ധം വമിക്കും. തോർത്തിൽ വിയപ്പ്, ചർമകോശങ്ങൾ, ശരീരസ്രവങ്ങൾ എന്നിവ തങ്ങി നിൽക്കുന്നത് ബാക്ടീരിയകൾക്കും ഫംഗസുകൾക്കും വളരാൻ ഇടം നൽകുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. അതിനാൽ കൃത്യമായി തോർത്ത് അലക്കുക.