വീടിന്റെ ഈ ഭാഗത്താണോ ഫ്രിഡ്‌ജ് വച്ചിരിക്കുന്നത്? എത്രയും വേഗം മാറ്റിക്കോളൂ, കാരണമുണ്ട്

Tuesday 22 July 2025 3:19 PM IST

വീട് വയ്‌ക്കുമ്പോൾ വാസ്‌തു നോക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി വർദ്ധിച്ചുവരികയാണ്. വിശ്വാസം മാത്രമല്ല, വീട്ടിനുള്ളിൽ പോസിറ്റീവ് ഊർജം നിറയ്‌ക്കുന്നു എന്നതും ഒരു പ്രധാന കാരണമാണ്. അതിനാൽ, വീടുകളിൽ വാസ്‌തുവിന് പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് അടുക്കളയിൽ. പുതിയ വീട് വയ്‌ക്കുമ്പോൾ അടുക്കളയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

വീടിന്റെ വടക്കോ കിഴക്കോ വശങ്ങളിൽ വേണം അടുക്കള, ഡൈനിംഗ് റൂം, വർക്ക് ഏരിയ എന്നിവയ്‌ക്കുള്ള സ്ഥാനം. ഗൃഹത്തിന്റെ കോണായി കണക്കാക്കുന്ന തെക്ക് - കിഴക്കുള്ള മുറിയും അടുക്കളയ്‌ക്കായി ഉപയോഗിക്കാം. പണ്ടുകാലത്തെ വീടുകളിൽ വടക്കുഭാഗത്ത് അടുക്കള വരണമെന്ന് പറയുന്നത് ജലലഭ്യതയ്‌ക്ക് വേണ്ടിയാണ് (കിണറ്റിൽ നിന്നും കോരിയെടുക്കാനുള്ള സൗകര്യം അനുസരിച്ച്).

വീടിന്റെ ഭിത്തിയോട് ചേർന്നുള്ള സ്ഥലത്ത് പാചകം ചെയ്യരുത്. മാത്രമല്ല, ഫ്രിഡ്‌ജ് വടക്ക് - പടിഞ്ഞാറ് മൂലയിൽ വയ്‌ക്കുന്നതാണ് ഉത്തമം. ഗ്യാസ് സ്റ്റ‌ൗ വയ്‌ക്കാനും ഏറ്റവും നല്ല സ്ഥാനം അടുക്കളയുടെ തെക്ക് - കിഴക്ക് മൂലയാണ്. അടുക്കളയുടെ വാതിൽ വടക്ക് - കിഴക്ക് അല്ലെങ്കിൽ വടക്ക് ഭാഗത്തായിരിക്കാൻ ശ്രദ്ധിക്കണം. പെയിന്റടിക്കുമ്പോൾ ഓറഞ്ച്, റോസ്, മഞ്ഞ എന്നീ നിറങ്ങൾ ഉപയോഗിക്കുന്നതുമാണ് ഉത്തമം.