അച്യുതൻ
പാട്യം: കോങ്ങാറ്റ മാടത്തിൽ പൂക്കോട് എൽ.പി. സ്കൂളിനു സമീപം റിട്ട. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ പടിക്കൽ അച്യുതൻ (90) നിര്യാതനായി. സുൽത്താൻബത്തേരി, കാസർകോട്, മാനന്തവാടി, കൂത്തുപറമ്പ്, തലശ്ശേരി, പേരാവൂർ കുന്നുമ്മൽ ബ്ലോക്ക് ഓഫീസുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൃഷി വകുപ്പിൽ ഡമോൺസ്ട്രേറ്ററായും സഹകരണവകുപ്പുകളിൽ ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്. പാട്യം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗം, കെ.എസ്.എസ് പി.യു ഭാരവാഹി, സീനിയർ സിറ്റിസൺ ഫോറം മെമ്പർ എന്നീ നിലയിലും പ്രവർത്തിച്ചു.
ഭാര്യ: കെ.വി. സരസ്വതി. മക്കൾ: അനൂപ് കുമാർ (അക്കൗണ്ടന്റ്, റബ്‌ക്കോ കണ്ണൂർ), അരുൺ കുമാർ (ടാറ്റ എ.ഐ.എ എ.ഐ. ജി) മുഗ്ധ (അബുദാബി). മരുമക്കൾ: ബിന്ദു (ക്ലാർക്ക് ഡി.ഡി.ഇ ഓഫീസ്, കണ്ണൂർ) ബിനി (അദ്ധ്യാപിക, കൂത്തുപറമ്പ് ഹൈസ്‌ക്കൂൾ, തൊക്കിലങ്ങാടി), സത്യൻ (ഐ.ടി അബുദാബി). സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ കൃഷ്ണൻ, ജാനകി, രാഘവൻ, ബാലൻ.