മമ്മൂട്ടിയെ ഇന്റർവ്യു ചെയ്ത അറബി മലയാള സിനിമയിൽ
ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള, ദുബായ് ആസ്ഥാനമായ സോഷ്യൽ മീഡിയ താരം ഖാലിദ് അൽ അമേരി മലയാള സിനിമയിലേക്ക്. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്ത പച്ചദി റിംഗ് ഓഫ് റൗഡീസ്' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുമായി ഖാലിദ് അൽ അമേരി നടത്തിയ അഭിമുഖം ഏറെ വൈറലായിരുന്നു.മലയാള സിനിമയോടും കേരളത്തോടും ഖാലിദ് അൽ അമേരിക്കുള്ള താൽപ്പര്യം മുൻപും ശ്രദ്ധിക്കപ്പെട്ടതാണ്. ചിത്രത്തിൽ സുപ്രധാന അതിഥി വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആക്ഷൻ ഡ്രാമയാണ് ' .അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ, സിദ്ദിഖ്, മുത്തുമണി, തെസ്നി ഖാൻ, ലഷ്മി മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തിരക്കഥ സനൂപ് തൈക്കൂടം, ഛായാഗ്രഹണം -ആനന്ദ് സി.ചന്ദ്രൻ, ഗാനങ്ങൾ - വിനായക് ശശികുമാർ.
ബോളിവുഡ്ഡിലെ ഏറ്റവും ഹരമായ ശങ്കർ. ഇഹ്സാൻ, ലോയ് ടീം ആണ് സംഗീതം. പശ്ചാത്തല സംഗീതം - മുജീബ് മജീദ്, എഡിറ്റിംഗ്-പ്രവീൺ പ്രഭാകർ , പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ. റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ബാനറിൽ, രമേഷ് എസ്. രാമകൃഷ്ണൻ, റിതേഷ്.എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. ഫോർട്ടു കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്നു. പി.ആർ. ഒ വാഴൂർ ജോസ്.