ബാലരാമപുരം ആയുർവേദ ഡിസ്പെൻസറിക്ക് കായകൽപ്പ അവാർഡ്

Wednesday 23 July 2025 1:32 AM IST

ബാലരാമപുരം: പ്രഥമ സംസ്ഥാന ആയുഷ് വകുപ്പ് കായകൽപ്പ പുരസ്കാരത്തിൽ ബാലരാമപുരം ആയുർവേദ ഡിസ്പെൻസറി രണ്ടാം സ്ഥാനം നേടി. തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി 95.42 ശതമാനം സ്കോർ നേടിയാണ് നേട്ടം കരസ്ഥമാക്കിയത്. ആശുപത്രി പരിപാലനം,​ശുചിത്വം,​അണുബാധ നിയന്ത്രണം,​മാലിന്യനിർമ്മാർജ്ജനമുൾപ്പെടെയുള്ള മികവുകളാണ് അവാർഡ് നേട്ടത്തിനർഹമാക്കിയത്. നിലവിൽ രോഗചികിത്സക്ക് പുറമേ പനി ക്ലിനിക്ക്,​ പാലിയേറ്റീവ് ചികിത്സ,​ജീവിതശൈലി രോഗചികിത്സ,​ഗർഭിണി പരിചരണം,​പ്രസവാനന്തര ചികിത്സ,​ നേത്രചികിത്സ,​ഇ.എൻ.ടി പരിശോധന,​കാഴ്ച്ച പരിശോധന,​സൗജന്യയോഗപരിശീലനം,​കുട്ടികൾക്കും വയോജനങ്ങൾക്കുമുള്ള ചികിത്സ തുടങ്ങിയവ ലഭ്യമാണ്. തിങ്കളാഴ്ചകളിൽ ആർ.ജി.സി.ബിയുടെ ലാബും പ്രവർത്തിക്കുന്നു. സിനീയർ മെഡിക്കൽ ഓഫീസർ ഡോ.രശ്മി,​ഫാർമസിസ്റ്റ് സന്ധ്യ,​ അറ്റൻഡർ നിസാമുദീൻ,​ പി.ടി.എസ് ശ്രീകൃഷ്ണൻ,​ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ പ്രഭ,​ യോഗ ഇൻസ്ട്രക്ടർ ഡോ.പ്രീതിനായർ.ജി,​ എസ്.എച്ച്.എസ് ഡോ.ആര്യ.എം,​ആർ,​ ആശാ പ്രവർത്തകരായ ശാന്തി,​ പ്രസന്ന.ടി,​ സുനിത,​ പ്രസന്നകുമാരി,​ മിനി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേത‌ൃത്വം നൽകുന്നത്

പ്രഥമ സംസ്ഥാന ആയുഷ് വകുപ്പ് കായകൽപ്പ പുരസ്കാരത്തിൽ രണ്ടാം സ്ഥാനം നേടിയ ബാലരാമപുരം ആയുർവേദ ഡിസ്പെൻസറി അംഗങ്ങൾ. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ ഒപ്പം.